Friday, September 28, 2012


പ്ലാറ്റിനം ജൂബിലി നിറവില്‍ എല്‍.എസ്.എന്‍

ഒറ്റപ്പാലത്ത് പെണ്‍കുട്ടികളുടെ സാക്ഷരതയ്ക്കുവേണ്ടി സ്ഥാപിച്ച ഏക വിദ്യാലയമായ എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം 2012-13
അധ്യയനവര്‍ഷത്തില്‍ തങ്ങളുടെ മികവിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 1938 സ്ഥാപിതമായ വിദ്യാലയം ഇന്ന് സമ്പൂര്‍ണവിജയം കരസ്ഥതമാക്കി ഫലപ്രദമായ പഠനത്തിന്റെ ദൃഷ്ടാന്തമായി ഒറ്റപ്പാലത്തിന്റെ
ഹൃദയഭാഗത്ത് നിലകൊളുന്നു.


 

അവള്‍ക്കായ്

വിരിയുവാന്‍ വെമ്പുന്ന കുങ്കമപൂവായി
മലരോളി തൂകിടും മധുചന്ദ്രലേഖപോല്‍
മനസ്സിന്റെ മാന്ത്രികചെപ്പു തുറന്നവള്‍
അറിവിന്റെ വെട്ടം തെളിയിച്ച പ്രിയസഖി
മഞ്ജിമയോലുന്ന താമരക്കണ്ണുക്കള്‍
മൗനമായ് മന്ത്രിപ്പൂ സ്നിഗ്ധമാം വാക്കുകള്‍
തമസ്സായ ഗര്‍ത്തത്തിലറിയാതെ വീണ നാള്‍
ഇരുകൈകളാലെന്നെ വാരിപ്പുമന്നവള്‍
മിഥ്യാവലയിതമായ മനസ്സിലേക്കിത്തിരി
വെട്ടം പകര്‍ന്ന ഗുണവതി
ക്രൗര്യമായ് ഞാനെയ്തബാണങ്ങളോരോന്നും
ഹൃത്തില്‍വിരിയിപ്പൂപൊന്‍കണിപ്പൂക്കളായ്
സ്നേഹമെന്തെന്നും മനശുദ്ധിയെന്തെന്നും
രമ്യമായ് ചൊല്ലുന്നകൈത്തിരിനാളമേ
എന്‍കരം മെല്ലെ ഗ്രഹിച്ചു നീയാദ്യമായ്
വിദ്യാരഥത്തിലേക്കാനയിച്ചീലയോ
സൗഭാഗ്യസീമകള്‍ തേടിയലയവേ
ആദിയില്‍ അഗ്നിതന്‍ ദീപം തെളിക്കവെ
നിന്‍ദിവ്യസ്പര്‍ശമെന്നിലുണര്‍ത്തുന്നു
ചാമരം വീശുന്നമോഹസായൂജ്യങ്ങള്‍
പുലരോളി രാഗമായ് നിന്നില്‍ ലയിച്ചിടാന്‍
ശബളമാം വിജ്ഞാനസൗധം പടുക്കുവാന്‍
സഫലസ്വപ്നങ്ങള്‍ മനസ്സില്‍ വിളയിക്കാന്‍
വിജ്ഞാനദേവതേ നിന്നെ നമിച്ചിടാം
                                                  -ഒനീഷ.പി.എം.
                                                          X-D(2012-'13)