Friday, September 28, 2012


 

അവള്‍ക്കായ്

വിരിയുവാന്‍ വെമ്പുന്ന കുങ്കമപൂവായി
മലരോളി തൂകിടും മധുചന്ദ്രലേഖപോല്‍
മനസ്സിന്റെ മാന്ത്രികചെപ്പു തുറന്നവള്‍
അറിവിന്റെ വെട്ടം തെളിയിച്ച പ്രിയസഖി
മഞ്ജിമയോലുന്ന താമരക്കണ്ണുക്കള്‍
മൗനമായ് മന്ത്രിപ്പൂ സ്നിഗ്ധമാം വാക്കുകള്‍
തമസ്സായ ഗര്‍ത്തത്തിലറിയാതെ വീണ നാള്‍
ഇരുകൈകളാലെന്നെ വാരിപ്പുമന്നവള്‍
മിഥ്യാവലയിതമായ മനസ്സിലേക്കിത്തിരി
വെട്ടം പകര്‍ന്ന ഗുണവതി
ക്രൗര്യമായ് ഞാനെയ്തബാണങ്ങളോരോന്നും
ഹൃത്തില്‍വിരിയിപ്പൂപൊന്‍കണിപ്പൂക്കളായ്
സ്നേഹമെന്തെന്നും മനശുദ്ധിയെന്തെന്നും
രമ്യമായ് ചൊല്ലുന്നകൈത്തിരിനാളമേ
എന്‍കരം മെല്ലെ ഗ്രഹിച്ചു നീയാദ്യമായ്
വിദ്യാരഥത്തിലേക്കാനയിച്ചീലയോ
സൗഭാഗ്യസീമകള്‍ തേടിയലയവേ
ആദിയില്‍ അഗ്നിതന്‍ ദീപം തെളിക്കവെ
നിന്‍ദിവ്യസ്പര്‍ശമെന്നിലുണര്‍ത്തുന്നു
ചാമരം വീശുന്നമോഹസായൂജ്യങ്ങള്‍
പുലരോളി രാഗമായ് നിന്നില്‍ ലയിച്ചിടാന്‍
ശബളമാം വിജ്ഞാനസൗധം പടുക്കുവാന്‍
സഫലസ്വപ്നങ്ങള്‍ മനസ്സില്‍ വിളയിക്കാന്‍
വിജ്ഞാനദേവതേ നിന്നെ നമിച്ചിടാം
                                                  -ഒനീഷ.പി.എം.
                                                          X-D(2012-'13)

No comments:

Post a Comment