Friday, December 17, 2010

നീലിമയിലെ പച്ചപ്പുകള്‍

മാറല പിടിച്ച ജനാല വാതില്‍ക്കല്‍
നിന്നുകൊണ്ടതിയായ
ആഗ്രഹം കൊണ്ട് നോക്കി
മനസ്സ് പച്ചപ്പിനായി തേടുന്നു
പിന്നീട് നോക്കേണ്ടിയിരുന്നില്ല
എന്നു തോന്നിപ്പോയി
കണ്ണടയ്ക്കുവാന്‍ കഴിയുുന്നില്ല
കണ്ണു മരവിച്ചു പോയിരിക്കുന്നു
കൃഷ്ണമണിയുടെ നീലപ്പില്‍
അതാ ചാരനിറമുളള ഭൂമിയും
അതില്‍ കുറ്റിയായ് നില്‍ക്കുന്ന മരങ്ങളും
ഭൂമി മനുഷ്യമനസ്സുപോലെ 
വരണ്ടുണങ്ങിയിരിക്കുന്നു.
അതില്‍ പച്ചപ്പിന്റൊരംശംപോലുമില്ല.
നനവിന്റെ കണികപോലുമില്ല.
പറവകളതാ തന്‍കൂട്ടില്‍ 
ബോധക്ഷയം വന്നു കിടക്കുന്നു
ലതാദികളെല്ലാം തളര്‍ന്നു വീണു
സൂര്യരശ്മികള് തളിരിലകളെ തളര്ത്തുന്നു
തളര്‍ത്തുന്നു,
വെള്ളത്തുള്ളികളെ ബാഷ്പീകരിക്കുന്നു
ഭൂമീദേവി സൂര്യരശ്മിയില്‍ 
ഉരുകിയൊലിക്കുന്നു
മനുഷ്യജന്മത്തിനു ബലിയാടാവുകയാണോ പ്രകൃതീ.......................
കൃഷ്ണമണിയുടെ നീലിമയില്‍
വരണ്ടുണങ്ങിയ  ഭൂമിയില്‍ പച്ചപ്പിനായി എന്റെ മനസ്സ് തേടുന്നു...............
                     
                                                        മാനസ. എ
                                                          IX എ

1 comment: