കരണ്ടുതീനികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളുള്ള സസ്തനി വിഭാഗമാണ് വവ്വാലുകള്‍. പഴയ കഥകളിലും സിനിമകളിലും ഉള്ള വില്ലന്‍ റോളുകള്‍ പലപ്പോഴും വവ്വാലുകളെക്കുറിച്ച് നമുക്ക് തെറ്റായ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. വവ്വാലുകളില്‍ നല്ലൊരു ഭാഗം പഴങ്ങള്‍ ആഹരിക്കുന്നതാണെന്ന് പലര്‍ക്കും അറിവുള്ള കാര്യമല്ല.
പറക്കാനുള്ള കഴിവാണ് മറ്റു സസ്തനികളില്‍ നിന്ന് വവ്വാലുകളെ വ്യത്യസ്തമാക്കുന്നത്. നിശാസഞ്ചാരികളായ വവ്വാലുകള് സന്ധ്യയാവുന്നതോടുകൂടി ആഹാരം തേടിയിറങ്ങുന്നു.ഇക്കോ ലൊക്കേഷന്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന വിഭാഗമാാണ് വാവലുകള്. എന്നാല് പഴം തീനി വാവലുകള്ക്ക് നല്ലതുപോലെ കണ്ണുകാണാന്‍ കഴിയും.
ആഹാര സമ്പ്രദായത്തില് വളരെയധികം വ്യത്യസ്തത പുലര്ത്തുന്ന ജന്തുവിഭാഗമാണ് വാവലുകള്‍. മാംസഭോജികളുടെ കാര്യം എടുക്കുകയാണെങ്കില് അതില്ത്തന്നെ ചെറിയ പ്രാണികളെ ഭക്ഷിക്കുന്നവ മുതല് മീന്പിടിത്തക്കാര് വരെയുണ്ട്. വാമ്പെയര് വാവല് എന്ന ചോരകുടിക്കുന്ന ഒരുതരം വാവലുകള് തെക്കേ അമേരിക്കയില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എന്നാാല് നമ്മുടെ നാട്ടില് ഈ വാവലുകളെ കണ്ടതായി ഇതുവരെ അറിവില്ല. സാധാരണയായി വളര്ത്തുമൃഗങ്ങളായ പശു വിഭാഗത്തില് പെട്ട ജീവികളുടെ ചോര കുടിച്ചതായി പഠനറിപ്പോര്ട്ടുകള് നല്കുന്നു.
-2011ഐക്യരാഷ്ട്ര സംഘടന ലോക വവ്വാല് വര്ഷമായി ആചരിക്കുന്നു. ഈ അവസരത്തില്‍ ഏറെ വൈചിത്രങ്ങളുള്ള ഈ ജീവിവര്‍ഗ്ഗത്തെ അറിയുന്നതിനായി സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ മാസികയുടെ ആമുഖം.
No comments:
Post a Comment